കഫ് സിറപ്പ് ദുരന്തം: മരുന്ന് കമ്പനി ഉടമ രംഗനാഥൻ അറസ്റ്റിൽ; മരിച്ച കുട്ടികളുടെ എണ്ണം 21 ആയി

syrup

കഫ് സിറപ്പ് ദുരന്തത്തിൽ മരുന്ന് നിർമാതാക്കളായ ശ്രീശൻ ഫാർമയുടെ ഉടമ രംഗനാഥൻ അറസ്റ്റിൽ. മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിൽ പോയിരുന്നു. 

കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ കഫ് സിറപ്പ് ദുരന്തത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി. ചിന്ദ്വാര ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരിച്ചത്. അയൽ ജില്ലകളായ ബേതൂൽ, പാണ്ഡുർന ജില്ലകളിലായി മൂന്ന് കുട്ടികളും മരിച്ചു

നാഗ്പൂരിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഫ് സിറപ്പ് നിർമിച്ച കാഞ്ചിപുരത്തെ ശ്രീശൻ ഫാർമ യൂണിറ്റുകളിൽ എസ്‌ഐടി സംഘം പരിശോധന തുടരുകയാണ്. സിറപ്പിൽ വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ ഡൈഎത്തലീൻ ഗ്ലൈക്കോൾ 48 ശതമാനം അടങ്ങിയിരുന്നതായാണ് കണ്ടെത്തൽ.
 

Tags

Share this story