ബിഹാറിൽ വോട്ടെണ്ണൽ ആരംഭിച്ചു; പോസ്റ്റൽ ബാലറ്റുകൾ എണ്ണുമ്പോൾ എൻഡിഎ മുന്നിൽ

bihar

ബിഹാർ ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ലീഡ് എൻഡിഎ സഖ്യത്തിനാണ്. 243 മണ്ഡലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 66.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്

20 വർഷത്തിന് ശേഷം നടന്ന റെക്കോർഡ് പോളിംഗാണിത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 50 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്. ഇന്ത്യ സഖ്യം 27 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. ജൻസുരാജ് പാർട്ടി 2 സീറ്റിലും മറ്റുള്ളവർ 3 സീറ്റിനും മുന്നിട്ട് നിൽക്കുകയാണ്

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎക്ക് ഭരണത്തുടർച്ചയാണ് പ്രവചിച്ചിട്ടുള്ളത്. യഥാർഥ ജനഹിതമാണ് എക്‌സിറ്റ് പോളിലൂടെ പുറത്തുവന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. എന്നാൽ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി
 

Tags

Share this story