വോട്ടെണ്ണൽ 3 മണിക്കൂർ പൂർത്തിയായി: എൻഡിഎ 190 സീറ്റുകളിൽ മുന്നിൽ, തകർന്നടിഞ്ഞ് മഹാസഖ്യം

bihar

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 3 മണിക്കൂർ പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡുമായി എൻഡിഎ. 190 സീറ്റുകളിലാണ് എൻഡിഎ നിലവിൽ മുന്നിട്ട് നിൽക്കുന്നത്. ഇതോടെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുന്നണി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പായി

ഏറെ പ്രതീക്ഷയോടെ മത്സരിച്ച മഹാഗഡ്ബന്ധൻ സഖ്യം തകർന്നടിയുന്നതാണ് കാണുന്നത്. ഇന്ത്യ മുന്നണി വെറും 50 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. എൻഡിഎക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ പോലും ഇന്ത്യ മുന്നണിക്ക് സാധിച്ചിട്ടില്ല. മുന്നണിയിൽ ആർജെഡി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കോൺഗ്രസ് അക്ഷരാർഥത്തിൽ അമ്പേ പരാജയമായി മാറി

പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ആദ്യ ഘട്ടത്തിൽ മൂന്ന് സീറ്റിൽ മുന്നിട്ട് നിന്നുവെങ്കിലും ഇപ്പോൾ ഒരു സ്ഥലത്തും ലീഡ് ചെയ്യുന്നില്ല. സ്വതന്ത്രർ മൂന്നിടങ്ങളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്.
 

Tags

Share this story