അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി; വൈദ്യപരിശോധന നടത്താൻ നിർദേശം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി തള്ളി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തേക്കാണ് ജാമ്യം തേടിയത്. കോടതിയിൽ ഹാജരാക്കിയ കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി. 

കെജ്രിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ ജാമ്യാപേക്ഷ ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് മൂന്നാഴ്ചത്തെ താത്കാലിക ജാമ്യം നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്നു

ഇടക്കാല ജാമ്യ കാലാവധി കഴിഞ്ഞതിന് പിന്നാലെ രണ്ട് ദിവസം മുമ്പാണ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങിയത്. ചുമതലകൾ നേതാക്കൾക്ക് കൈമാറിയാണ് കെജ്രിവാൾ ജയിലിലേക്ക് മടങ്ങിയത്.
 

Share this story