കൊവിഡ് കേസുകൾ ഉയരുന്നു; പ്രതിദിന കേസുകൾ വീണ്ടും 3000 കടന്നു

covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ 3000 കടക്കുന്നത്. 24 മണിക്കൂറിനിടെ 3095 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3016 പേർക്കായിരുന്നു രോഗബാധ. ടിപിആർ 2.61 ശതമാനമാണ്

സംസ്ഥാനത്തും കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇന്നലെ 765 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ 20 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്


 

Share this story