കൊവിഡ് വ്യാപനം: കേന്ദ്രം വിളിച്ച യോഗം ഇന്ന്; സ്ഥിതി നിയന്ത്രണവിധേയമെന്ന് കേരളം അറിയിക്കും

covid

കൊവിഡ് വ്യാപനം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. കൊവിഡ് കേസുകളിൽ വർധനവുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാണെന്നും കേരളം അറിയിക്കും.

ആശുപത്രികളിൽ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ഇന്നലെ നിർദേശം നൽകിയിരുന്നു. ജില്ലാടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകളും സജ്ജമാക്കാൻ നിർദേശമുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുതലും. ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത തുടരും.
 

Share this story