പശുക്കടത്ത് കേസ്: ടിഎംസി നേതാവ് അനുബ്രത മൊണ്ഡാലിന്റെ മകൾ അറസ്റ്റിൽ

National

പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡാലിന്റെ മകൾ സുകന്യ മൊണ്ഡാൽ ഇഡി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇഡിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് കണക്കിൽപ്പെടാത്ത വൻ സ്വത്തുക്കളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചൂണ്ടിക്കാട്ടി ഇഡി സുകന്യയെ വിളിച്ചുവരുത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രൈമറി സ്‌കൂളിൽ അധ്യാപികയായ സുകന്യയുടെ പേരിൽ വൻ സ്വത്ത് ശേഖരം കണ്ടെത്തിയിരുന്നു. നേരത്തെയും കേന്ദ്ര അന്വേഷണ ഏജൻസി സമൻസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

2022 നവംബർ 17-നാണ് ബിർഭം ജില്ലയിലെ ടിഎംസി മേധാവി അനുബ്രത മൊണ്ഡാലിനെ പശുക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യുന്നത്.  ഇതേ പശുക്കടത്ത് കേസിൽ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോയ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

Share this story