വലൈന്റൈൻസ് ഡേയിൽ പശുക്കളെ കെട്ടിപ്പിടിക്കണം; കൗ ഹഗ് ഡേ ആചരിക്കണമെന്ന് കേന്ദ്രം

cow

ലോകമെമ്പാടും പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 വലൈന്റൈൻസ് ഡേയിൽ പശുക്കളെ കെട്ടിപ്പിടിക്കണമെന്ന ആഹ്വാനവുമായി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്. കൗ ഹഗ് ഡേ ആചരിക്കണമെന്നാണ് ആഹ്വാനം. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്നാണ് മൃഗ സംരക്ഷണ ബോർഡ് അവകാശപ്പെടുന്നത്

ഇന്ത്യൻ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. സമ്പത്തിന്റെയും ജൈവ വൈവിധ്യത്തെയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയെ പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാത എന്നും കാമധേനു എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണ ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
 

Share this story