സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു; ജഗ്ദീപ് ധൻകറും ചടങ്ങിനെത്തി

cp

ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ എന്നിവർക്കൊപ്പം മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയാണ് സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥിയായ ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു. 781 എംപിമാരിൽ 767 പേരാണ് വോട്ട് ചെയ്തത്

15 വോട്ടുകൾ അസാധുവായി. എൻഡിഎയിലെ 427 എംപിമാരെ കൂടാതെ വൈസ്ആർസിപിയിലെ 11 എംപിമാരും സിപി രാധാകൃഷ്ണനെ പിന്തുണച്ചു. പ്രതിപക്ഷത്ത് നിന്ന് ചോർന്ന 14 വോട്ടും സിപി രാധാകൃഷ്ണന് അധികമായി ലഭിച്ചിരുന്നു.
 

Tags

Share this story