സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

cp radhakrishnan

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. 

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തത്. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ജസ്റ്റിസ് സുദർശന റെഡ്ഡിയായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി

ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണ് സിപി രാധാകൃഷ്ണൻ. തമിഴ്‌നാട് ബിജെപി പ്രസിഡന്റ്, കയർ ബോർഡ് ചെയർമാൻ, ടെക്‌സ്‌റ്റൈൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. ജാർഖണ്ഡ്, പുതുച്ചേരി, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഗവർണറായിരുന്നു.
 

Tags

Share this story