സിപിഐ 25ാം പാർട്ടി കോൺഗ്രസ്: പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം
Sep 22, 2025, 08:18 IST

സിപിഐ 25ാം പാർട്ടി കോൺഗ്രസ് ചണ്ഡിഗഢിൽ തുടരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ ഇടത് സംഘടനാ ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
രാവിലെ പത്തിന് മുതിർന്ന നേതാവ് ഭൂപീന്ദർ സാംബാർ പാർട്ടി പതാക ഉയർത്തും. പിന്നാലെ ഭഗത് സിംഗിന്റെ അനന്തരവനായ പ്രൊഫസർ ജഗ് മോഹൻ സിംഗ് ദേശീയപതാക ഉയർത്തും. പിന്നാലെയാണ് ഉദ്ഗാടന സമ്മേളനം ആരംഭിക്കുക
കരട് രാഷ്ട്രീയ പ്രമേയം, അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് സംഘടനാ റിപ്പോർട്ടിൽ ഉള്ളതെന്നാണ് വിവരം. രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെയിറക്കണമെന്നും അതിന് ഇടത് ശക്തികൾ ഒന്നിക്കണമെന്നും ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു