ത്രിപുരയിൽ സിപിഎം സഖ്യം ലീഡുയർത്തുന്നു; ബിജെപി ഇപ്പോഴും മുന്നിൽ, മേഘാലയയിൽ എൻപിപി

tripura

ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ത്രിപുരയിൽ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്. നിലവിൽ 28 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. സിപിഎം-കോൺഗ്രസ് സഖ്യം 19 സീറ്റിലും തിപ്ര മോത പാർട്ടി 12 സീറ്റിലും സ്വതന്ത്രർ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്

ത്രിപുരയിൽ ഫലസൂചനകൾ മാറി മറിയുകയാണ്. നേരത്തെ ബിജെപി 40 സീറ്റുകളിൽ മുന്നിട്ട് നിന്നിരുന്നു. എന്നാൽ വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ സിപിഎം സഖ്യം ലീഡ് ഉയർത്തുന്നതാണ് കാണുന്നത്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച തിപ്ര മോത പാർട്ടി ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്

മേഘാലയയിൽ എൻപിപിയാണ് മുന്നിട്ട് നിൽക്കുന്നത്. അവർ നിലവിൽ 25 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപി 8 സീറ്റിലും തൃണമൂൽ കോൺഗ്രസ് 9 സീറ്റിലും മറ്റുള്ളവർ 15 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. 

നാഗാലാൻഡിൽ എൻഇഡിഎ സഖ്യം 42 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. എൻപിഎഫ് 3 സീറ്റിലും മറ്റുള്ളവർ 15 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്‌
 

Share this story