സിപിഎം 800 പേരെ കൊന്ന പാർട്ടി; നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല മറ്റു പലതും പൊള്ളി ഇനിയും പൊള്ളും: സുരേഷ് ​ഗോപി

സിപിഎം 800 പേരെ കൊന്ന പാർട്ടി; നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല മറ്റു പലതും പൊള്ളി ഇനിയും പൊള്ളും: സുരേഷ് ​ഗോപി
വഖഫ് നിയമ ഭേദഗതി ബില്ലിലെ ചർച്ചയിൽ ലോക്സഭയിൽ ജോൺ ബ്രിട്ടാസിന് ശക്തമായ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ്ഗോപി. സിപിഎം 800 പേരെ കൊന്ന പാർട്ടിയാണെന്നും നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല മറ്റ് പലതും പൊള്ളിയെന്നും ഇനിയും പൊള്ളുംമെന്നും ജോൺ ബ്രിട്ടാസിന് മറുപടിയായി സുരേഷ് ​ഗോപി പറഞ്ഞു. എണ്ണൂറലധികം പേരെയാണ് സിപിഎമ്മും അവരുട കൊലപാതക രാഷ്ട്രീയവും കേരളത്തിൽ കൊന്നൊടുക്കിയതെന്ന് സുരേഷ്ഗോപി പറഞ്ഞു. മുനമ്പത്തെ 600 ഓളം കുടുംബങ്ങളെ ചതിയിൽപ്പെടുത്തിയതാണ്. വഖഫ് നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുക്കുകയല്ല ചവിട്ടിത്താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ടിപി 51 റീ റിലീസ് ചെയ്യാൻ എമ്പുരാന് വേണ്ടി നിലവിളിക്കുന്നവർക്ക് ധൈര്യമുണ്ടോ എന്നും ബ്രിട്ടാസിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ എമ്പുരാൻ പരാമർശത്തിനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്നും സുരേഷ്ഗോപി ചോദിച്ചു.

Tags

Share this story