മെസിയെ ഇന്ത‍്യയിലെത്തിക്കാൻ ചെലവാക്കിയത് കോടികൾ; നികുതി മാത്രം 11 കോടി രൂപ

Messi india

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ഇന്ത‍്യയിൽ കൊണ്ടുവരുന്നതിനായി ചെലവാക്കിയത് കോടികൾ. മെസിയുടെ ഇന്ത‍്യ സന്ദർശനത്തിന് 89 കോടിയും നികുതി മാത്രം 11 കോടി രൂപ സർക്കാരിനും നൽകിയതായാണ് പുറത്തുവരുന്ന വിവരം.

കൊൽക്കത്തയിൽ മെസി പങ്കെടുത്ത പരിപാടിയുടെ സംഘാടകൻ സതാദ്രു ദത്തയാണ് ബംഗാൾ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തോട് ഇക്കാര‍്യം വെളിപ്പെടുത്തിയത്. ഇതിൽ 30 ശതമാനം തുക സ്പോൺസർമാരിലൂടെയും മറ്റു 30 ശതമാനം ടിക്കറ്റ് വരുമാനത്തിലൂടെയും കണ്ടെത്തിയെന്നാണ് സതാദ്രു ദത്ത പറയുന്നത്.

മെസി കൊൽക്കത്തയിലെത്തി 10 മിനിറ്റ് തങ്ങിയ ശേഷം മടങ്ങിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്കും സംഘർഷത്തിനും വഴിവച്ചിരുന്നു. ഒടുവിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് ആരാധകരെ പിരിച്ചുവിട്ടത്. സംഭവത്തെത്തുടർന്ന് കായിക മന്ത്രി അരൂപ് വിശ്വാസ് രാജിവച്ചിരുന്നു.

മുതിർന്ന ഐപിഎസ് ഉദ‍്യോഗസ്ഥനായ പിയൂഷ് പാണ്ഡ‍െ, ജാവേദ് ഷമീം, സുപ്രാതിം സർക്കാർ, മുരളീധർ എന്നിവർ ഉൾപ്പടുന്ന അന്വേഷണ സംഘമാണ് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തെക്കുറിച്ചും സുരക്ഷാ വീഴ്ചയെപ്പറ്റിയും അന്വേഷിക്കുന്നത്.

Tags

Share this story