തമിഴ് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ; സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീർശെൽവം

dmk

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി എഐഎഡിഎംകെ കേഡർ റൈറ്റ്‌സ് റിട്രീവൽ കഴകം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവം കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീർശെൽവത്തെ മുന്നണിയിൽ എത്തിക്കാൻ ഡിഎംകെ നീക്കം നടത്തുകയായിരുന്നു

നിയമസഭാ മന്ദിരത്തിൽ വെച്ചാണ് പനീർശെൽവും സ്റ്റാലിനും കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എൻഡിഎയിൽ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കുമോയെന്ന് പനീർശെൽവത്തോട് സ്റ്റാലിൻ ചോദിച്ചതായാണ് വിവരം

പനീർശെൽവത്തിന്റെ മകനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ മുന്നണിയിൽ ചേർന്നിരുന്നു. പിന്നാലെയാണ് പനീർശെൽവവും ഡിഎംകെയോട് അടുക്കുന്നത്.
 

Tags

Share this story