പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു
Oct 25, 2026, 14:04 IST
ചെന്നൈ: പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചക വിദഗ്ധൻ ആയിരുന്നു അദ്ദേഹം.
ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം, കഠിനാധ്വാനത്തിലൂടെ ഇന്ത്യയിലെ പ്രശസ്തരായ ഷെഫുമാരിൽ ഒരാളായി മാറി. പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽനിന്ന് ഹോട്ടൽ മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ ഷെഫ് ആയിരുന്നു. ഇടുപ്പെല്ലിലെ ഒടിവും കാൽമുട്ട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വീൽചെയറിലായിരുന്നു.
