മൊൻത ചുഴലിക്കാറ്റ് നാളെ തീരം തൊടും' ആന്ധ്രയിൽ അതീവ ജാഗ്രതാ നിർദേശം, മുന്നൊരുക്കങ്ങൾ ശക്തമാക്കി സർക്കാർ

montha

മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് നാളെ രാവിലെ തീരം തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുമ്പായി സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. 

ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്രയിലെ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പും നൽകി. നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട അടക്കം ഏഴ് ജില്ലകളിൽ റെഡ് അലർട്ടാണ്. ഗുണ്ടൂരിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ഫുട്പാത്തുകളിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. ഭക്ഷ്യസാധനങ്ങളും ഇന്ധനവും അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ നിർദേശം നൽകി. കടൽത്തീരത്ത് ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തി. ആശുപത്രികളിൽ പ്രത്യേകം വാർഡുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
 

Tags

Share this story