ദലിത് ഐപിഎസ് ഓഫീസറുടെ ആത്മഹത്യ; ഹരിയാന ഡിജിപിയെ നിർബന്ധിത അവധിയിൽ വിട്ടു

ഐപിഎസ് ഓഫീസറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹരിയാന ഡിജിപിയെ നിർബന്ധിത അവധിയിൽ വിട്ടു. സർക്കാരിന്റെ നിർദേശപ്രകാരമാണ് ഡിജിപി ശത്രുജിത് കപൂർ അവധിയിൽ പോയത്. ദലിത് ഐപിഎസ് ഓഫീസറായ പുരൺ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ ഡിജിപിക്കെതിരെ പരാമർശമുണ്ടായിരുനാ്‌നു
ഡിജിപി അവധിയിൽ പ്രവേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ദലിത് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനെ മേലുദ്യോഗസ്ഥർ ജാതിയുടെ പേരിൽ നിരന്തരം പീഡിപ്പിച്ചെന്നും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്‌നീത് പികുമാർ പരാതി നൽകിയിരുന്നു
കപൂറിനെയും റോത്തക് പോലീസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാർനിയെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. നടപടിയെടുക്കും വരെ പോസ്റ്റ്‌മോർട്ടത്തിനും സംസ്‌കാരത്തിനും കുടുംബം സമ്മതം നൽകിയിട്ടില്ല.
2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായിരുന്ന പുരൺ കുമാറിനെ ഒക്ടോബർ 7നാണ് വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് പേജുള്ള ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയായിരുന്നു ജീവനൊടുക്കിയത്.