ഓടിക്കൊണ്ടിരുന്ന ബസിൽ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് പേർ പിടിയിൽ

rape

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ദളിത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. കാൺപൂരിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് 20 വയസ്സുകാരിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 9ന് രാത്രിയിലാണ് സംഭവം നടക്കുന്നത്

ഇരുപതുകാരിയെ ഡ്രൈവറുടെ ക്യാബിനിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ബസിനുള്ളിൽ ഉറക്കെ പാട്ട് വെച്ച ശേഷം ഡ്രൈവർ ആരിഫാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് കണ്ടക്ടർ ലളിതും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് യാത്രക്കാർ ക്യാബിൻ തുറന്നപ്പോഴാണ് പീഡന വിവരം അറിയുന്നത്. 

ബസ് നിർത്തിച്ച ശേഷം യാത്രക്കാർ ഡ്രൈവറെ പിടികൂടി  മർദിച്ചു. തുടർന്ന് കനോട്ട പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട കണ്ടക്ടർ ലളിതിനെ പിന്നീട് പിടികൂടി.

Share this story