ഭോപ്പാൽ-ഉജ്ജയിൻ ട്രെയിൻ സ്‌ഫോടനക്കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ
Wed, 1 Mar 2023

ഭോപ്പാൽ-ഉജ്ജയിൻ ട്രെയിൻ സ്‌ഫോടനക്കേസിൽ ഏഴ് പ്രതികൾക്കും വധശിക്ഷ വിധിച്ച് ലക്‌നൗവിലെ പ്രത്യേക എൻഐഎ കോടതി. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഏഴ് പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. ഒരു പ്രതിക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചു
കുറ്റപത്രം സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധിയുണ്ടായിരിക്കുന്നത്. പ്രതികളായ മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, അസ്ഹർ, ആത്തിഫ് മുസഫർ, ഡാനിഷ്, മീർ ഹുസൈൻ, ആസിഫ് ഇക്ബാൽ എന്നിവർക്ക് വധശിക്ഷ നൽകിയത്. സ്ഫോടനത്തിന് പിന്നിൽ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2017 മാർച്ചിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്.