ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി; 169 പേർ ചികിത്സയിൽ

indore

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 169 പേർ ചികിത്സയിൽ തുടരുകയാണ്. ഇൻഡോർ ഭഗീരഥപുരയിലാണ് സംഭവം. ഇന്നലെ മാത്രം ഏഴ് പേരാണ് മരിച്ചത്. സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്

വയറിളക്കവും ഛർദിയും ബാധിച്ച് നിരവധി പേരാണ് ജീവന് വേണ്ടി മല്ലിടുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായി എട്ടാം തവണയും നിലനിർത്തിയ ഇൻഡോറിലാണ് നടക്കുന്ന സംഭവം നടന്നത്. 

ഇൻഡോർ നഗരസഭ വിതരണം ചെയ്ത വെള്ളത്തിൽ രുചിവ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി ജനങ്ങൾ ആരോപിച്ചു. അതേസമയം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഇൻഡോർ മേയർ അറിയിച്ചു.
 

Tags

Share this story