ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം;സീരിയൽ കില്ലിംഗോ?

SMVT

ബംഗളൂരു എസ് എം വി ടി റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തിനിടെ ബംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇത് സീരിയൽ കില്ലിംഗ് ആണെന്ന സംശയത്തിലാണ് പോലീസ്

തിങ്കളാഴ്ച രാവിലെ മുതൽ റെയിൽവേ സ്‌റ്റേഷനിൽ കനത്ത ദുർഗന്ധം വമിച്ചിരുന്നു. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എന്നാൽ വൈകുന്നേരത്തോടെയാണ് ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേർന്നുള്ള ഡ്രമ്മിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിയുന്നത്

ഡ്രമ്മാണ് ദുർഗന്ധത്തിന്റെ ഉറവിടമെന്ന് സ്ഥിരകീരിച്ചതിന് പിന്നാലെ ആർപിഎഫ് ഇത് സീൽ ചെയ്യുകയും രാത്രി ഏഴരയോടെ ബെയപ്പനഹള്ളി റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെത്തി ഡ്രം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 2ന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 2022 ഡിസംബർ 6ന് ബൈയപ്പനഹള്ളി സ്റ്റേഷനിൽ ബംഗാർപേട്ട്-ബംഗളൂരു എക്‌സ്പ്രസ് ട്രെയിനിനുള്ളിലും മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.
 

Share this story