അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിക്ക് ജാമ്യം; കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്

കേസിൽ സിദ്ധരാമയ്യയും ഡികെ ശിവകുമാറും പ്രതികളാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ കമ്മീഷൻ ആരോപണം

സിദ്ധരാമയ്യക്കും ശിവകുമാറിനും ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് ഹാജരാകാൻ കാണിച്ച് സമൻസ് അയച്ചത്.
 

Share this story