അപകീർത്തി കേസ്: രാഹുൽ ഗാന്ധി നാളെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാകും

rahul

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി നാളെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാകും. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന് കർണാടകയിലെ മുൻ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ അപകീർത്തിക്കേസ് എടുത്തത്

കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു

അന്നേ ദിവസം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് ജൂൺ ഏഴിന് ഹാജരാകാൻ സമൻസ് അയച്ചത്.
 

Share this story