അപകീർത്തിക്കേസ്: രാഹുലിന്റെ അപ്പീൽ ഇന്ന് അന്തിമ വാദം; വിധി പറയാനും സാധ്യത
Tue, 2 May 2023

അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ശനിയാഴ്ച രാഹുലിന്റെ വാദം വിശദമായി കേട്ട കോടതി എതിർഭാഗത്തിന് മറുപടി നൽകാൻ സമയം അനുവദിക്കുകയായിരുന്നു. അപ്പീലിൽ ഇന്ന് തന്നെ വിധി പറയാനും സാധ്യതയുണ്ട്
ജസ്റ്റിസ് ഹേമന്ത് പ്രച്ഛകാണ് വാദം കേൾക്കുന്നത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടിത്തം പാടില്ലെന്നും രാഹുലിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുൽ തന്റെ സ്ഥാനം മറക്കരുതെന്ന് കോടതി പരാമർശിച്ചിരുന്നു.