അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

rahul gandhi

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് യുപി സുൽത്താൻപൂരിലെ കോടതിയിൽ ഹാജരാകും. അമിത് ഷായ്‌ക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകൻ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്

കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമർശത്തിലാണ് കേസ്. സമാന പരാമർശത്തിൽ രാജ്യത്തെ വിവിധ കോടതികളിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു

കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന് സുൽത്താൻപൂർ കോടതി ജാമ്യം അനുവദിച്ചിരുന്നു വിചാരണ നടക്കുന്ന കേസിൽ മൊഴി രേഖപ്പെടുത്താനാണ് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
 

Tags

Share this story