സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്
Feb 12, 2025, 12:23 IST

ഭാരത് ജോഡോ യാത്രക്കിടെ സൈന്യത്തിനെതിരെ അപകീർത്തികരമായ പരമാർശം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. ലക്‌നൗവിലെ പ്രത്യേക എംപി, എംഎൽഎ കോടതിയാണ് സമൻസ് അയച്ചത്. ബിആർഒ മുൻ ഡയറക്ടർ ഉദയ് ശങ്കറിന്റെ പരാതിയിലാണ് നടപടി. മാർച്ച് 24ന് നേരിട്ട് ഹാജരാകണമെന്ന് കോടതി രാഹുൽ ഗാന്ധിയോട് നിർദേശിച്ചു. 2022 ഡിസംബർ 16ന് നടത്തിയ പരാമർശമാണ് പരാതിക്കാധാരം ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് സംസാരിക്കവെ രാഹുൽ ഗാന്ധി സൈന്യത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് പരാതി. ഇത് ഇന്ത്യൻ സൈന്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചെന്നും പരാതിക്കാരൻ പറയുന്നു