ഡൽഹി അസി. പോലീസ് കമ്മീഷണറുടെ മകനെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി

chauhan

ഡൽഹി പോലീസ് അസി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എസിപി യശ്പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാനാണ്(24) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ചൗഹാൻ. എന്നാൽ സാമ്പത്തിക തർക്കത്തിന്റെ പേരിൽ ചൗഹാനെ സുഹൃത്തുക്കൾ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അഭിഭാഷകനാണ് ലക്ഷ്യ ചൗഹാൻ. സുഹൃത്തുക്കളായ വികാസ് ഭരദ്വാജ്, അഭിഷേക് എന്നിവരാണ് പ്രതികൾ. 

ചൗഹാനും ഭരദ്വാജും തമ്മിലുള്ള സാമ്പത്തിക തർക്കം രൂക്ഷമായതിനാൽ കൊലപ്പെടുത്താൻ സുഹൃത്തുകൾ പദ്ധതിയിടുകയായിരുന്നു. ഭരദ്വാജിൽ നിന്ന് ചൗഹാൻ വാങ്ങിയ പണം നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം. സോനിപത്തിലെ വിവാഹ ചടങ്ങിന് ശേഷം തിരികെ വരുമ്പോഴായിരുന്നു കൊലപാതകം. അഭിഷേക് പോലീസ് പിടിയിലായിട്ടുണ്ട്. ഭരദ്വാജ് ഒളിവിലാണ്.
 

Share this story