ഡൽഹി സ്‌ഫോടനക്കേസ്: അൽ ഫലാഹിലെ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ
Nov 15, 2025, 11:30 IST
ഡൽഹി സ്‌ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ആണ് രണ്ട് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡോക്ടർമാരാണ്. സ്‌ഫോടനം നടന്ന ദിവസം ഈ ഡോക്ടർമാരിൽ ഒരാൾ ഡൽഹിയിൽ ഉണ്ടായിരുന്നതായും വിവരം.
ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് സസ്പെൻഡ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റിയിൽ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വൈറ്റ് കോളർ ഭീകര സംഘവും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവിൽ ദുബായിൽ ഉള്ള മുസാഫിർ റാത്തർ എന്നാണ് കണ്ടെത്തൽ. ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
