ഡൽഹി സ്‌ഫോടനം: സൈന്യം ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചതായി സംശയം; അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തി

delhi blast

ഡൽഹി സ്‌ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചതായി സംശയം. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റ് പദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്നത് പരിശോധന കഴിഞ്ഞാലെ വ്യക്തമാകൂ. 

സ്‌ഫോടനം നടത്തിയ ഉമർ മുഹമ്മദ് 11 മണിക്കൂർ ഡൽഹിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയതായി പോലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിൽ കൂട്ടാളികൾ അറസ്റ്റിലായത് അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നതായും പോലീസ് അറിയിച്ചു

അന്വേഷണം എൻഐഎ ഊർജിതമാക്കിയിട്ടുണ്ട്. ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസമ്മിൽ, ഷഹീന എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇത് സ്ഥിരീകരിച്ചിട്ടില്ല.
 

Tags

Share this story