ഡൽഹി സ്‌ഫോടനം: കാർ ഓടിച്ചത് ഡോ. ഉമർ തന്നെയെന്ന് സ്ഥിരീകരണം

delhi blast

ഡൽഹി സ്‌ഫോടനത്തിൽ കാറോടിച്ചത്  ഡോ. ഉമർ മുഹമ്മദ് തന്നെയാണെന്ന് സ്ഥിരീകരണം. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഉമറും ഡോ. മുസമ്മിൽ ഷക്കീലുമെന്ന് എൻഐഎ വ്യക്തമാക്കി

ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായാണ് വിവരം. സ്‌ഫോടനം നടത്തിയ ഐ 20 കാർ വാങ്ങാൻ ഉമർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ താരിഖ് എന്ന പേരാണ് ഉപയോഗിച്ചത്. മുസമ്മിൽ അറസ്റ്റിലായതോടെ ഉമർ പരിഭ്രാന്തിയി. ഇതോടെയാണ് സ്‌ഫോടനം നടത്തിതെന്നാണ് കണ്ടെത്തൽ

ഉമർ വൻ ആക്രമണ പദ്ധതി മുസമിലുമായി പങ്കുവെച്ചിരുന്നു. ഉമറും മുസമിലും തമ്മിൽ 2018 മുതൽ ബന്ധം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. സ്‌ഫോടനത്തിന് മുൻപ് സെൻട്രൽ ഡൽഹിയിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദിൽ ഉമർ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

Tags

Share this story