ഡൽഹി സ്‌ഫോടനം: ഡോ. ഉമർ മുഹമ്മദിന്റെ വീട് സുരക്ഷാ സേന ഇടിച്ചുനിരത്തി

umar delhi blast

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്‌ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ വീട് സുരക്ഷാ സേന ഇടിച്ചു തകർത്തു. കാശ്മീരിലെ പുൽവാമയിലുള്ള വീടാണ് വെള്ളിയാഴ്ച പുലർച്ചെ ഇടിച്ചുനിരത്തിയത്. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങളെ പിന്തുണക്കുന്നവർക്ക് സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി

മുമ്പ് പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടുകളും അധികൃതർ തകർത്തിരുന്നു. തിങ്കളാഴ്ചയാണ് ഡൽഹി ചെങ്കോട്ടക്ക് സമീപം കാർ ബോംബ് സ്‌ഫോടനം നടന്നത്. 13 പേർ മരിക്കുകയും ഇരുപതലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഉമറാണ് പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
 

Tags

Share this story