ഡൽഹി സ്‌ഫോടനം: ഉമറിനും സംഘത്തിനും പിന്നിൽ പാക് ചാരസംഘടനയെന്ന് അനുമാനം

umar nabi

ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസ് മുഖ്യപ്രതി ഉമറിനും സംഘത്തിനും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്

തുടർന്ന് ഒമ്പത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു. ഫോൺ ചാർജ് ചെയ്യാനായി ഒരു മെഡിക്കൽ സ്‌റ്റോറിൽ കയറിയതടക്കമുള്ള ഉമറിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉമർ ഐ20 കാറിൽ കറങ്ങുന്നത് പലരും കണ്ടതായും മൊഴിയുണ്ട്

ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നഴ്‌സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്‌ഫോടനക്കേസിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഭീകരവാദബന്ധമുള്ളവരെ പിടികൂടുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.
 

Tags

Share this story