ഡൽഹി സ്‌ഫോടനം: പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി

modi

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിൽ സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു. ഡൽഹി നഗരത്തിൽ ഉടനീളം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

ചുവന്ന കളർ ഇക്കോ സ്‌പോർട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സ്‌ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് ഇക്കോ സ്‌പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 

സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറുകൾക്ക് കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശമുണ്ട്.
 

Tags

Share this story