ഡൽഹി സ്‌ഫോടനം: അൽ ഫലാഹ് സർവകലാശാലയിലെ രണ്ട് വിദ്യാർഥികൾ കൂടി കസ്റ്റഡിയിൽ
Nov 13, 2025, 12:12 IST
ഡൽഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ രണ്ട് വിദ്യാർഥികളെ കൂടി കസ്റ്റഡിയിലെടുത്തു. ഹരിയാന കേന്ദ്രീകരിച്ച് നാലാമത്തെ കാറിനായി അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇക്കോ സ്‌പോർട്ട് കാർ പാർക്ക് ചെയ്ത ഫഹീമാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിൽ മരിച്ച ഉമറിന്റെ ബന്ധുവാണ് ഫഹീം എന്നാണ് വിവരം. ചെങ്കോട്ട സ്‌ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്‌ഫോടനപരമ്പരക്ക് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. ഒരേ സമയം നാല് നഗരങ്ങളിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു
രണ്ട് പേരടങ്ങുന്ന നാല് സംഘങ്ങളായി സ്‌ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു ആശയവിനിമയമെന്നും പോലീസ് പറയുന്നു.
