ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; എല്ലാ കർഷകരും ഡൽഹിയിലെത്തണമെന്ന് നിർദേശം

farmers

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് വീണ്ടും പുനരാരംഭിക്കും. എല്ലാ കർഷകരും ഡൽഹിയിലേക്ക് എത്തണമെന്ന് സമരങ്ങൾക്ക് നേതൃത്വം നൽകുന്ന കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടു.

കർഷകർ മാർച്ച് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബ്, ഹരിയാന അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മാർച്ച് 10ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ട്രെയിൻ തടയുമെന്ന് കർഷകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു

മാർച്ച് 14ന് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിനായി 400ലധികം കർഷക സംഘടനകൾ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ വ്യക്തമാക്കി
 

Share this story