ഡൽഹിയിൽ 500 വർഷം പഴക്കമുള്ള മുസ്ലിം പള്ളി ഡൽഹി വികസന അതോറിറ്റി പൊളിച്ചുമാറ്റി

mosque

ഡൽഹിയിൽ 500 വർഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചുമാറ്റി ഡൽഹി വികസന അതോറിറ്റി. കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി പൊളിച്ചത്. എന്നാൽ പള്ളി പൊളിക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും പുലർച്ചെ വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പുരോഹിതനായ സാക്കിർ ഹുസൈൻ പറഞ്ഞു

പള്ളിയോട് ചേർന്ന് ഒരു മദ്രസയും പൊളിക്കുന്നുണ്ട്. ഇവിടെ പഠിക്കുന്ന 22 കുട്ടികളിൽ 15 പേർ അവിടെ തന്നെ താമസിക്കുന്നവരാണ്. കുട്ടികളുടെ പുസ്തകങ്ങളോ കുട്ടികളുടെ ചെറു സമ്പാദ്യമായി സൂക്ഷിച്ച് വെച്ചിരുന്ന പണമോ എടുക്കാൻ അനുവദിച്ചില്ലെന്നും സാക്കിർ ഹുസൈൻ ആരോപിച്ചു. ഡൽഹി സുൽത്താനേറ്റ് കാലത്ത് നിർമിച്ചെന്ന് കരുതപ്പെടുന്ന പള്ളിയാണ് പൊളിച്ചത്.
 

Share this story