ഡൽഹി സർക്കാർ-ലഫ് ഗവർണർ അധികാര തർക്കം: സുപ്രിം കോടതിയിൽ നിന്ന് കേന്ദ്രത്തിന് തിരിച്ചടി

supreme court

ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാര തർക്കത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. ഡൽഹിയിലെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭരിക്കാനുള്ള അവകാശമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചു

ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡൽഹി സർക്കാരിന് അധികാരമുണ്ട്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ലഫ്. ഗവർണർ പ്രവർത്തിക്കേണ്ടത്. റവന്യു, ക്രമസമാധാന ചുമതലകൾ കേന്ദ്രസർക്കാരിൽ നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ ഹൈക്കോടതിയിൽ ഭിന്നവിധിയുണ്ടായതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്. 


 

Share this story