ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരായ കോൺഗ്രസിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. നാല് ബാങ്കുകളിലുള്ള പാർട്ടിയുടെ 11 അക്കൗണ്ടുകൾ ഒരു മാസം മുമ്പാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. 

കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇതിന് പിന്നാലെ 115 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2014 മുതൽ 2017 വരെയുള്ള  കോൺഗ്രസിന്റെ നികുതി കുടിശ്ശിക 520 കോടിയെന്നാണ് ഡൽഹി ഹൈക്കോടതിയെ ഇൻകം ടാക്‌സ് വിഭാഗം അറിയിച്ചത്

്അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നൽകാൻ പോലും പാർട്ടിക്ക് പണമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികൾ നൽകേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കെ ബിജെപിയടക്കം ഒരു പാർട്ടിയും നികുതി നൽകുന്നില്ലെന്നും കോൺഗ്രസിനെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നുമാണ് നേതാക്കൾ ആരോപിക്കുന്നത്.
 

Share this story