നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് ഹർജി തള്ളിയത്. അഭിഭാഷകനായ ആന്ദ് എസ് ജോൺഡാലയാണ് ഹർജി നൽകിയത്

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് കാണിച്ചായിരുന്നു ഹർജി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആറ് വർഷത്തേക്ക് വിലക്കണമെന്നായിരുന്നു ആവശ്യം. ഏതെങ്കിലും പരാതിയിൽ പ്രത്യേക നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനാകില്ലെന്ന് കോടതി പറഞ്ഞു

ഏപ്രിൽ 9ന് മോദി ഉത്തർപ്രദേശിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ആനന്ദ് ഹർജി നൽകിയത്. ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് അഭ്യർഥിക്കുകയും പ്രതിപക്ഷ കക്ഷികൾ മുസ്ലീങ്ങൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നവരെന്ന് കുറ്റപ്പെടുത്തിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
 

Share this story