അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. നിലവിൽ കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്

ഇതിനിടെ അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കെജ്രിവാളിനെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൻ സുരക്ഷയോടെയാണ് കെജ്രിവാളിനെ കോടതിയിൽ എത്തിച്ചത്

കോടതിക്ക് പുറത്ത് കേന്ദ്രസേനയെ വിന്യസിച്ച് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിലെത്തിയിട്ടുണ്ട്.
 

Share this story