കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി

kejriwal

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് കോടതി പറഞ്ഞു

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്രിവാൾ തീരുമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായ താത്പര്യങ്ങൾ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കണമെന്നും കോടതി ഓർമിപ്പിച്ചു. 

അധിക്ഷേപിക്കാനും അശക്തനാക്കാനുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്  ഇഡി തന്നെ തിടുക്കത്തിൽ അറസ്റ്റ് ചെയ്തതെന്ന് കെജ്രിവാൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.
 

Share this story