ഡൽഹി ആശുപത്രിയിലെ തീപിടിത്തം: നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

hospital

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ദുഃഖിതരായ കുടുംബാംഗങ്ങൾക്കപ്പം താനുണ്ട്. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.


കുട്ടികൾക്കായുള്ള ആശുപത്രിയിൽ തീപിടിത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. അഞ്ച് കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 

Share this story