ഡൽഹി മദ്യനയക്കേസ്: കെ കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

kavitha

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി കോടതിയുടേതാണ് നടപടി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. മാർച്ച് 15നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്

കഴിഞ്ഞാഴ്ച അഞ്ച് ദിവസം കൂടി കവിതയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയത്. 

കവിതക്ക് വേണ്ടി അഭിഭാഷകൻ ഇടക്കാല ജാമ്യം തേടിയിരുന്നു. എന്നാൽ ഇടക്കാല ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇഡി സമയം തേടി. ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരിഗണിക്കും.
 

Share this story