ഡൽഹി മദ്യനയക്കേസ്: കെ കവിതയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

kavitha

ഡൽഹി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. കവിതയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആശങ്ക പ്രകടിപ്പിച്ചു. അറസ്റ്റുണ്ടായാൽ ബിആർഎസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിലെത്തി പ്രതിഷേധിക്കുമെന്നും പാർട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആർ പറഞ്ഞു

രാവിലെ 11 മണിക്കാണ് കവിത ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകുക. നേരത്തെ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രപിള്ളക്കൊപ്പമാണ് കവിതയെ ചോദ്യം ചെയ്യുക. ഇന്നലെ കവിതയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വനിതാ സംരക്ഷണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ സഹകരിച്ചിരുന്നു.
 

Share this story