ഡൽഹി മദ്യനയ അഴിമതിക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇ ഡി ചോദ്യം ചെയ്യും

kavitha

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കവിതക്ക് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ കവിതയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലയാളിയായ അരുൺ പിള്ളയെ ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കവിതയുടെ ബിനാമിയാണെന്നാണ് റിപ്പോർട്ടുകൾ. വിവാദത്തിൽപ്പെടട് കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതക്ക് 65 ശതമാനം ഓഹരിയുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്നും കവിത പ്രതികരിച്ചു
 

Share this story