ഡൽഹി മദ്യനയ അഴിമതി കേസ്: കെസിആറിന്റെ മകളുടെ ചാർട്ടേഡ് അക്കൗണ്ട് അറസ്റ്റിൽ

kavitha

ഡൽഹി സർക്കാരിന്റെ മദ്യ ലൈസൻസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ചാർട്ടേഡ് ആക്കൗണ്ടന്റ് ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ മകൾ കെ.കവിതയുടെ മുൻ ഓഡിറ്റർ കൂടിയാണ് ബുച്ചി ബാബു.

ഇദ്ദേഹത്തെ ഇന്നു കോടതിയിൽ ഹാജരാക്കും. ഈ കേസിൽ കവിതയും പ്രതിയാണ്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ ഡൽഹി സർക്കാർ കൊണ്ടു വന്ന മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്. ഗവർണർ വി.കെ. സക്സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവ് നൽകിയത്.

അതിന് പിന്നാലെ മദ്യനയം പിൻവലിച്ചു. ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഏറ്റെടുക്കാൻ കാരണം.

Share this story