ഡൽഹി മദ്യനയ അഴിമതി കേസ്: ഇ ഡിയുടെ ഏഴാമത്തെ സമൻസും തള്ളി കെജ്രിവാൾ

kejriwal

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ ഏഴാമത്തെ സമൻസും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തള്ളി. ഇന്നും ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ കെജ്രിവാൾ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണഅ കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്

കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരിക്കലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വിടില്ലെന്നും ആംആദ്മി പാർട്ടി നേരത്തെ അറിയിച്ചിരുന്നു. ഏഴാമത്തെ സമൻസ് കൂടാതെ ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, 2023 ഡിസംബർ 22, നവംബർ രണ്ട് എന്നീ തീയതികളിലും നൽകിയ സമൻസ് കെജ്രിവാൾ അവഗണിക്കുകയായിരുന്നു

അതേസമയം മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സിബിഐ നൽകിയ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത സിബിഐക്ക് കത്ത് നൽകി. തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കവിത കത്ത് നൽകിയത്.
 

Share this story