ഡൽഹി മദ്യനയ അഴിമതി: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ജൂൺ 2 വരെ നീട്ടി
May 12, 2023, 15:33 IST

ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ 2 വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. 2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.