ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

kavitha

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. ഇഡിയും സിബിഐയും എടുത്ത കേസുകളിലാണ് കവിത ജാമ്യം തേടി കോടതിയെ സമീപിച്ചത്

കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാർട്ടിക്ക് 100 കോടി കോഴ നൽകിയെന്നാണ് ഇഡിയുടെ ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത വാദിച്ചത്

അതേസമയം കേസിലെ നിർണായക പങ്കുള്ളയാളാണ് കവിതയെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി വാദിച്ചു. കോടതി ഇഡിയുടെ വാദം അംഗീകരിക്കുകയായിരുന്നു.
 

Share this story